LITARATURE

നീ

ഹൃദയ താളത്തിന്റെ ഓരോ തുടിപ്പിലും
നിന്നെക്കുറിച്ചുള്ള ഓർമ്മ മാത്രം

കണ്ണുകളിമചിമ്മി നിൽക്കുന്ന നേരത്ത്
നിന്റെയീ പ്രതിരൂപമൊന്നുമാത്രം

ഭൂഗോളമൊന്നാകെ കീഴ്മേൽ മറിഞ്ഞാലും
നിന്നെ മറക്കുവാനാവാതില്ല

                                 Ajith Kanthi


മറക്കില്ലൊരിക്കലും മരിക്കുവോളം

അമ്പലം ചുറ്റി വലം വെച്ചുനീങ്ങുന്ന
ജീവന്റെ ജീവാനാം കൂട്ടുകാരീ
മറക്കില്ലൊരിക്കലും മരിക്കുവോളം
എന്റെ ജീവന്റെ ജീവനാം കൂട്ടുകാരീ

ഏറെയേറെക്കാതം അകലെയാണെങ്കിലും
പ്രിയതമേ നീയെന്റെ ഹൃദയതാളം
ഒട്ടേറെ സ്വപ്നങ്ങൾ ചിറകറ്റുവീണാലും
മറക്കില്ലൊരിക്കലും മരിക്കുവോളം

ജീവിതയാത്രയിൽ കൈവിട്ടുപോയപ്പോൾ
ഹൃദയം പറിച്ചു ഞാൻ തന്നിരുന്നു
പോയ വസന്തത്തിൽ കൊഴിയാതെ നിന്നൊരു
ചെമ്പനീർപ്പൂവായ് ജ്വലിച്ചിരുന്നു

അന്നെന്റെ മൺവീണകമ്പികൾ മൂളിയ
രാഗങ്ങളെല്ലാം നീ കേട്ടിരുന്നോ
അന്നു ഞാൻ മീട്ടിയ രാഗങ്ങളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരുന്നു...

ഇന്നു ഞാൻ പിൻതിരിഞ്ഞോടുമ്പോൾ കാണുന്നു
നേടിയതൊന്നുമെൻ നേട്ടമല്ല
കാലചക്രം എത്ര വേഗമുരുണ്ടാലും
മറക്കില്ലൊരിക്കലും മരിക്കുവോളം

മറക്കില്ലൊരിക്കലും മരിക്കുവോളം

                   അജിത് കാന്തി....


സ്നേഹസമ്മാനം


അല്ല കുറുമ്പി നിനക്കെന്തു കാര്യമെൻ
ഹൃദയത്തിനുള്ളിൽ ഒളിഞ്ഞിരിക്കാൻ

നിന്റെ തൻ കോമള പ്രതിരൂപമെന്നോണം
നീലക്കുപ്പായമണിഞ്ഞൊരുത്തി

വെള്ളിനിറമുള്ള പൊൻകൈമുറുക്കി യെൻകീശക്കുള്ളിലൊളിഞ്ഞിരിപ്പൂ

അവളെപ്പുറത്താക്കാനാവതില്ല പ്രിയേ
അവളെ ഞാനത്രമേൽ സ്നേഹിച്ചുപോയ്‌

അവളെ ഞാനത്രമേൽ .......

അജിത് കാന്തി





തുറിച്ചു നോക്കല്ലേ മാഷേ എനിക്കും പരീക്ഷ എഴുതണം


പത്ത്പന്ത്രണ്ടോളം വർഷം കഴിഞ്ഞു പോയി
ഇപ്പോഴും ഞാൻ ഒരു കുട്ടിയാത്രേ
മാർച്ച് മാസം ഒരു പേടിസ്വപ്നം
മനസമാധാനം തെല്ലൊട്ടുമില്ല

പത്ത് കഴിഞ്ഞു ഞാൻ പ്ലസ്ടുവിലെത്തീട്ടും

മാർച്ച് മാസത്തിനൊരു കൂസലില്ല
അച്ഛൻ പറയുന്നു വായീരെടാ
അമ്മ ചൊല്ലുന്നു സ്‌കൂളിൽ പോയീടെടാ

പതിനൊന്നാം ക്ലാസിന്റെ പടിക്കൽ ഞാൻ ചെന്നപ്പോൾ
എന്തുമാത്രം സ്വപ്നം  നെയ്തുകൂട്ടി
വല്ലപ്പോഴുമൊന്നു ക്ലാസ്സിലിരിക്കുവാൻ
ചെന്നുപോയാൽ സാർ വടിയെടുക്കും

പുസ്തകം വേണോത്രേ യൂണിഫോമും

ചെരിപ്പിന്റെ നിറംപോലും പ്രശ്നമാത്രേ
പുസ്തകം വാങ്ങുവാൻ കാശുവേണ്ടേ
യൂണിഫോം തന്നെ കടമുടുപ്പാ

അച്ഛനുമമ്മയ്ക്കും രാജരോഗം  

രക്തസമ്മർദ്ദവും അർബുദവും
കൂലിപ്പണി പോലും ചെയ്യുവാനാവാതെ

ബിപിഎൽ കാർഡുമായി എന്നെ നോക്കും

മുണ്ടും മുറുക്കിയുടുത്തു ഞാൻ
പുസ്തകം തൽക്കാലം താഴെവെച്ചു
കൊട്ടയും തൂമ്പയും കയ്യിലേന്തി

ആഴക്കയത്തിൽ ഞാനൂളിയിട്ടു

മണൽവാരൽ ജോലിയെനിക്കിഷ്ടമായി  

എന്നിട്ട് ഞാനോടും സ്കൂളിലേക്ക്
പത്ത് മിനിറ്റെങ്ങാൻ വൈകിയെന്നാൽ
പടിവാതിൽ പോലും തുറക്കുകില്ല

ഉച്ചവരെ പോലും കാത്തുനിന്നിട്ടുണ്ട്

ക്ലാസ്സിലേക്കൊന്നു കയറിപ്പറ്റാൻ
അപ്പോഴേക്കും വിശന്നുവലഞ്ഞ ഞാൻ
കൂട്ടുകാരന്റെ പാത്രത്തിലെത്തിനോക്കും

മാർച്ച് മാസം ഇതാ വീണ്ടുമെത്തീടുന്നു
പിന്നെയുമെന്നെ തല്ലുകൊള്ളിച്ചിടാൻ
ഒരു തുണ്ട് കടലാസ് കൈവശം വെച്ചെന്നാൽ
വധശിക്ഷ പോലും വിധിച്ചിടും രാജൻ

എന്തിനാ രാജാ തുറിച്ചു നോക്കീടുന്നേ
ഈ പാവം പ്രജയും ജയിച്ചു പോട്ടെ
നാളെ ഈ നാടിന്റെ രാജനായി മാറുംഞാൻ
അന്നുഞാനെല്ലാം പൊളിച്ചെഴുതും

എന്തിനാ മാഷേ തുറിച്ചു നോക്കീടുന്നെ
ഈ പാവം പ്രജയും ജയിച്ചു പോട്ടെ





നിസ്സഹായനായ ഗുരുനാഥൻ


നവയുഗലോകമേ നിനക്കെന്തറിയാം
നിന്റെയീപ്പോക്കിനിയെങ്ങോട്ടെന്ന്
നിന്നെ നിയന്ത്രിക്കാനാവാതില്ലാത്തൊരു
ഗുരുസമൂഹത്തെ നീ വാർത്തെടുത്തു

അവകാശബോധമൊരു മത്തായി മാറുമ്പോൾ
കൂടെ നിൽക്കാൻ ഏറെ നിയമങ്ങളും
മിണ്ടുവാൻ പാടില്ല നോക്കുവാൻ പാടില്ല
വടിയെടുത്താൽ പണിപോയി തന്നെ

രാവിലെ വന്നോണം വൈകീട്ട് പൊയ്ക്കോണം
പാഠങ്ങളെല്ലാം നീ തീർത്തിടേണം
മൂല്യങ്ങളൊന്നും പകർന്നു കൊടുക്കേണ്ട
മൂല്യച്യുതികൾ നീ കണ്ടിടേണ്ട

തലയിലൊരു ഗോപുരം പണിത്തുയർത്തി
അടിവസ്ത്രം കാട്ടുന്ന സംസ്കാര ശൂന്യത
തന്നിഷ്ടം കാട്ടുന്ന കാട്ടുനീതി
എല്ലാം തന്നവകാശമാണ് പോലും

ഗുരുവെന്ന വാക്കിന്റെ അർത്ഥം മാറുന്ന
കാലത്തിലാണ് നീയുള്ളതത്രെ
നോക്കിയും കണ്ടും നിന്നുപോയീടിനാൽ
അല്പകാലം കൂടി ജീവിച്ചിടാം

നവയുഗലോകമേ നിനക്കെന്തറിയാം
നിന്റെയീപ്പോക്കിനിയെങ്ങോട്ടെന്ന്
നിന്നെ നിയന്ത്രിക്കാനാവാതില്ലാത്തൊരു
ഗുരുസമൂഹത്തെ നീ വാർത്തെടുത്തു

                      അജിത്ത് കാന്തി



അമ്പിളി

ഒന്നുറങ്ങേണമെന്നുള്ള ചിന്തയാൽ
നിൽക്കുമ്പോഴാണമ്പിളിയെന്നെ
കൺ ചിമ്മി നോക്കുന്നത്
അപ്പോഴെനിക്കുറങ്ങാനാവാതില്ല പ്രിയേ
ഇനിയെന്തു ചെയ്യുമെന്നറിയതുഴലുന്ന
കാദര ഹൃദയത്തിനുടമയാണ്
എന്നിട്ടുമെൻ പ്രിയേ
എന്നിൽ നിന്നകാലുവാൻ
നിന്നെ ചൊടിപ്പിച്ചതെന്തു കാര്യം

 അജിത്ത് കാന്തി


Comments

Popular posts from this blog

Class 11 Business Studies

Class 12 Business Studies

Class 12 Accountancy

Class 11 Accountancy

Class 11- Previous Question Papers and Answer Keys

Class 12 - Previous Question Papers and Answer Keys

Practical Exam - Computerised Accounting Questions & Answers Class 12

പഠന സഹായി ക്ലാസ് 11 & 12

Kerala Higher Secondary Exam